Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 241 Voters

Kasaragod

എ​സ്ഐ​ആ​ർ അന്തിമ പട്ടികയിൽ 10,96,241 വോ​ട്ട​ര്‍​മാ​ർ

കാ​സ​ർ​ഗോ​ഡ്: പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ പ്ര​ക്രി​യ​യ്ക്ക് (എ​സ്ഐ​ആ​ർ) ശേ​ഷം ജി​ല്ല​യി​ലെ അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​ക്കി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ ആ​കെ 10,96,241 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ക​ര​ട് പ​ട്ടി​ക​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ 74,896 പേ​രു​ടെ വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​സ്ഐ​ആ​റി​ന് മു​മ്പ് ജി​ല്ല​യി​ലെ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം 10,78,256 ആ​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ​യും സ്ഥ​ലം​മാ​റി​പ്പോ​യ​വ​രു​ടെ​യും വോ​ട്ടു​ക​ളും ഇ​ര​ട്ട വോ​ട്ടു​ക​ളും നീ​ക്കം ചെ​യ്തു​കൊ​ണ്ട് ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ അ​ത് 10,21,345 ആ​യി കു​റ​ഞ്ഞു. വീ​ണ്ടും പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം 10,96,241 ആ​യി ഉ​യ​ര്‍​ന്ന​ത്.

ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍​ക്ക് പ​ട്ടി​ക​യു​ടെ പ​ക​ര്‍​പ്പ് കൈ​മാ​റി.അ​ന്തി​മ പ​ട്ടി​ക​യി​ല്‍ 5,40,698 പു​രു​ഷ വോ​ട്ട​ര്‍​മാ​രും 5,55,530 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും 13 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രു​മാ​ണു​ള്ള​ത്.

മ​ണ്ഡ​ലം തി​രി​ച്ചു​ള്ള വോ​ട്ട​ർ​മാ​രു​ടെ ക​ണ​ക്ക് ഇ​പ്ര​കാ​ര​മാ​ണ് (പു​രു​ഷ വോ​ട്ട​ര്‍​മാ​ർ, സ്ത്രീ ​വോ​ട്ട​ര്‍​മാ​ർ, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​ർ, ആ​കെ വോ​ട്ടു​ക​ളു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ൽ): മ​ഞ്ചേ​ശ്വ​രം (1,14,570, 1,12,833, 0, 2,27,403), കാ​സ​ര്‍​ഗോ​ഡ് (1,04,866, 1,04,866, 0, 2,09,732), ഉ​ദു​മ (1,11,473, 1,15,723, 4, 2,27,200), കാ​ഞ്ഞ​ങ്ങാ​ട് (1,08,347, 1,14,472, 6, 2,22,825), തൃ​ക്ക​രി​പ്പൂ​ര്‍ (1,01,442, 1,07,636, 3, 2,09,081). ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം പു​രു​ഷ വോ​ട്ട​ർ​മാ​രു​ടേ​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ പു​രു​ഷ വോ​ട്ട​ർ​മാ​രു​ടെ​യും സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ​യും എ​ണ്ണം തു​ല്യ​മാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

വോ​ട്ട​ര്‍​മാ​ര്‍ ഈ ​പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ക​യും അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്നും പ​ട്ടി​ക​യി​ല്‍ ഇ​ര​ട്ട വോ​ട്ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഫോ​റം 7 ഉ​പ​യോ​ഗി​ച്ച് അ​വ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ആ​ര്‍​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​ക്ക് 10 ദി​വ​സം മു​മ്പു വ​രെ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ര്‍​ക്കാ​ൻ ഇ​നി​യും അ​വ​സ​ര​മു​ണ്ടാ​കും. അ​വ​സാ​ന നി​മി​ഷം വ​രെ കാ​ത്തു​നി​ല്‍​ക്കാ​തെ അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ളും തു​ട​ർ​ന്നും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​ഭ്യ​ർ​ഥി​ച്ചു.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ര്‍​ഡി​ഒ ബി​നു ജോ​സ​ഫ്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ.​എ​ന്‍. ഗോ​പ​കു​മാ​ര്‍, ജെ​എ​സ്എ രാ​ജീ​വ​ന്‍, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, പി.​ര​മേ​ശ്, ഹാ​രി​സ് ചൂ​രി, ബി​ജു ഉ​ണ്ണി​ത്താ​ന്‍, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, മാ​മു​നി വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പു​തു​താ​യി വോ​ട്ട​ര്‍​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തി​നാ​യി ഇ​തു​വ​രെ ല​ഭി​ച്ച 71,789 അ​പേ​ക്ഷ​ക​ളി​ല്‍ 65,938 എ​ണ്ണം അം​ഗീ​ക​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ര്‍ കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലാ​ണ് - 19,342. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ 16,692 അ​പേ​ക്ഷ​ക​ളും ഉ​ദു​മ​യി​ൽ 15,671 അ​പേ​ക്ഷ​ക​ളും കാ​ഞ്ഞ​ങ്ങാ​ട് 10,419 അ​പേ​ക്ഷ​ക​ളും തൃ​ക്ക​രി​പ്പൂ​രി​ല്‍ 9,665 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചു.

പ്ര​വാ​സി വോ​ട്ട​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ ല​ഭി​ച്ച 11,746 അ​പേ​ക്ഷ​ക​ളി​ല്‍ 8851 എ​ണ്ണം അം​ഗീ​ക​രി​ച്ചു. തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​ത് (3996). മ​ഞ്ചേ​ശ്വ​ര​ത്ത് 789 അ​പേ​ക്ഷ​ക​ളും കാ​സ​ര്‍​ഗോ​ഡ് 1526 അ​പേ​ക്ഷ​ക​ളും ഉ​ദു​മ​യി​ല്‍ 274അ​പേ​ക്ഷ​ക​ളും കാ​ഞ്ഞ​ങ്ങാ​ട് 3261 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് അ​ന​ര്‍​ഹ​രാ​യ വ്യ​ക്തി​ക​ളെ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ല​ഭ​ച്ച 8095 അ​പേ​ക്ഷ​ക​ളി​ല്‍ 7957 എ​ണ്ണം അം​ഗീ​ക​രി​ച്ചു. മ​ഞ്ചേ​ശ്വ​രം (1877) കാ​സ​ര്‍​ഗോ​ഡ് (1731), ഉ​ദു​മ (1446), കാ​ഞ്ഞ​ങ്ങാ​ട് (1849), തൃ​ക്ക​രി​പ്പൂ​ർ (1192) എ​ന്നി​ങ്ങ​നെ​യാ​ണ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം.

വി​ലാ​സം മാ​റു​ന്ന​തി​നാ​യി ആ​കെ 3,108 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചു. ഇ​തി​ൽ 2,616 അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ചു. മ​ഞ്ചേ​ശ്വ​രം (770), കാ​സ​ര്‍​ഗോ​ഡ് (553), ഉ​ദു​മ (489), കാ​ഞ്ഞ​ങ്ങാ​ട് (867), തൃ​ക്ക​രി​പ്പൂ​ര്‍ (429) എ​ന്നി​ങ്ങ​നെ​യാ​ണ് അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്തു​ന്ന​തി​നാ​യി 11,780 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചു. ഇ​തി​ല്‍ 11,110 എ​ണ്ണ​വും അം​ഗീ​ക​രി​ച്ചു. മ​ഞ്ചേ​ശ്വ​രം (3653), കാ​സ​ര്‍​ഗോ​ഡ് (2453), ഉ​ദു​മ (1992), കാ​ഞ്ഞ​ങ്ങാ​ട് (1458), തൃ​ക്ക​രി​പ്പൂ​ര്‍ (2224) എ​ന്നി​ങ്ങ​നെ​യാ​ണ് അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം.

 

Latest News

Up